2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

NEW

  • ശിക്ഷ നാളെ വിധിക്കും
  • ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി
atingal murder case




ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ 2014 ഏപ്രില്‍ 16 നു നടന്ന ഇരട്ടക്കൊലപാതകത്തില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളായ നിനോ മാത്യു(40) അനുശാന്തി(32) എന്നിവര്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. മുന്നു മണിക്ക് ശിക്ഷാ വിധിയെക്കുറിച്ചുള്ള വാദം കേള്‍ക്കും.

ഭര്‍ത്താവിന്റെ അമ്മയെയും സ്വന്തം മകളെയും കാമുകനുമായി ഗൂഢാലോചന നടത്തി അനുശ്രീ കൊലപ്പെടുത്തുകയായിരുന്നു. ആറ്റിങ്ങല്‍ ആലംകോട് തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ(57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക(4) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. വിജയമ്മയുടെ മകന്‍ ലിജീഷിന് ഗുരുതര പരിക്കേറ്റിരുന്നു. ഇയാളുടെ മൊഴിയാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. ലിജേഷിന്റെ ഭാര്യയായ അനുശ്രീയും ടെക്‌നോപാര്‍ക്കില്‍ കൂടെ ജോലിചെയ്തിരുന്ന കാമുകന്‍ നിനോമാത്യുവും ഒരുമിച്ചു ജീവിക്കുന്നതിന് വേണ്ടിയാണ് ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഒന്നാം പ്രതി നിനോമാത്യുവിന് അനുശ്രീ നല്‍കിയ ചിത്രങ്ങളടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലിജേഷിന്റെ വീട്ടില്ലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം അനുശ്രീ വീട്ടിലുണ്ടായിരുന്നില്ല. വിജയമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി ലിജേഷിനെയും വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇവിടെ നിന്നും സ്വന്തം മുറിയിലെത്തി രക്ഷപ്പെടാന്‍ ശ്രമിച്ച നിനോ മാത്യവിനെ അന്നു തന്നെ പൊലീസ് പിടികൂടി. മകളും ഭര്‍ത്താവിന്റെ അമ്മയും മരിച്ചതറിഞ്ഞിട്ടും ഇവിടെയെത്താതിരുന്ന അനുശാന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസിന് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെയും കൊലപാതക ഗൂഢാലോചനയുടെയും തെളിവുകള്‍ ലഭിച്ചിരുന്നു.

പ്രതികള്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധിക്കും.

ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി Latest Malayalam News

Read More

ഫാസ്റ്റ് ഫുഡ് മാത്രമല്ല എല്ലാത്തിലും മായം ഇങ്ങനെ പോയാല്‍ എന്ത് കഴിക്കുമെന്നാണ് മലയാളികള്‍ ചോദിക്കുന്നത്
junk food



ഫാസ്റ്റ് ഫുഡിനോടാണ് മലയാളികള്‍ക്ക് ഇപ്പോള്‍ താത്പര്യം കൂടുതല്‍. അനാവശ്യമായ ഫാസ്റ്റ് ഫുഡ് വയറ്റിലാകുന്നതോടെ പല അസുഖങ്ങളാണ് മനുഷ്യനെ തേടിയെത്തുന്നത്. ഭക്ഷണങ്ങള്‍ ആകര്‍ഷണീയമാക്കാന്‍ നിറങ്ങളും ഏറെ രുചികരമാക്കുന്നതിനായി ടേയ്‌സ്റ്റ് പൗഡറുകളും ചേര്‍ക്കുന്നു. ഫാസ്റ്റ് ഫുഡ് മാത്രമല്ല എല്ലാത്തിലും മായം ഇങ്ങനെ പോയാല്‍ എന്ത് കഴിക്കുമെന്നാണ് മലയാളികള്‍ ചോദിക്കുന്നത്.

ഫാസ്റ്റ് ഫുഡ് വയറിന് പ്രശനമുണ്ടാക്കുന്നത് കൂടാതെ വെളിച്ചെണ്ണ, പാല്‍, പച്ചക്കറികള്‍ ഇതിലും മായം കണ്ടെത്തി കഴിഞ്ഞു. മില്‍മ പാല്‍ പോലും വിശ്വാസിച്ച് വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. അത് കൂടാതെ കറികള്‍ക്കിടുന്ന മസാലകളില്‍ പോലും മായം കണ്ടെത്തിയിരിക്കുകയാണ്. മലയാളികളുടെ നാവില്‍ ഇപ്പോള്‍ ഉയരുന്നത് ഒറ്റ ചോദ്യം മാത്രം ഇങ്ങനെ പോയാല്‍ ഞങ്ങളെന്ത് കഴിക്കും.

മലയാളികളുടെ പ്രധാന വിഭവമാണ് ചിക്കന്‍. എന്നാല്‍ ഇനി മുതല്‍ ചിക്കനും ആരും കഴിക്കില്ല. കാരണം ചിക്കന്‍ കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തു കാന്‍സറിലേക്കു നയിക്കും.കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആര്‍സനിക് കോഴികള്‍ക്ക് നല്‍കുന്നത്.

ആര്‍സനിക് ചേര്‍ന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയില്‍ വില്‍പന നടത്തുന്ന ചിക്കനില്‍ ആര്‍സനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു. ദിവസവും കഴിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളില്‍ കീടനാശിനികള്‍ കലര്‍ത്തുന്നതായി കണ്ടെത്തി കഴിഞ്ഞു.

കീടനാശിനികള്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ അര്‍ബുദം ഉണ്ടാകാനും മറ്റ് പല അസുഖങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തലുകള്‍. ദിവസവും ഉപയോഗിച്ച് വരുന്ന കറി മസാലകളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി കഴിഞ്ഞു. നിറപറയുടെ കറിമസാല പൗഡറുകളില്‍ അടുത്തിടെയാണ് മായം കണ്ടെത്തിയത്.

നിറപറയുടെ പൊടികള്‍ വിപണിയില്‍ നിര്‍ത്തലാക്കിയെങ്കിലും ഇപ്പോഴും ചില കടകളില്‍ വില്‍പ്പന നടന്നു വരുന്നു. സാന്‍ വിച്ച്, ബര്‍ഗര്‍, പീസാ പോലുള്ള ജങ്ക് ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷകരമായി കണ്ടെത്തി കഴിഞ്ഞു. ഇതൊന്നും കൂടാതെ, പല ബ്രാന്റുകളുടെ പാല്‍ പൊടികളില്‍ മായം, വെളിച്ചെണ്ണയില്‍ മായം. ഇനി മായം കണ്ടെത്തുക ഏതിലാകും.കാത്തിരുന്ന് കാണാം.

സര്‍വത്ര മായം… ഇനിയെന്ത് കഴിക്കും

Read More

Chicken Fry



ചിക്കന്‍ കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികള്‍. പലഹാരത്തിന്റെ കൂടെയോ ചോറിന്റെ കൂടെയോ അല്‍പം ചിക്കന്‍ കറിയുണ്ടെങ്കില്‍ ഊണ് ഉഷാര്

എന്നാല്‍, ഓരോ ചിക്കന്‍ പീസും നിങ്ങളെ കൂട്ടികൊണ്ടുപോകുന്നത് കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ ലോകത്തേക്കാണ്. ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ് കാന്‍സറിലേക്കു നയിക്കുന്നത്.
കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആര്‍സനിക് കോഴികള്‍ക്ക് നല്‍കുന്നത്. ആര്‍സനിക് ചേര്‍ന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയില്‍ വില്‍പന നടത്തുന്ന ചിക്കനില്‍ ആര്‍സനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു.

പരിശോധയനയ്ക്കായി എടുത്ത ചിക്കനില്‍ പകുതിയിലും കരളില്‍ ആര്‍സനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആര്‍സനിക് ഡ്രഗ് ആയ റൊക്സാര്‍സോണിന്റെ ഉല്‍പാദനം നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ചെറിയ അളവില്‍ ആര്‍സനിക് ആടങ്ങിയ ചിക്കന്‍ കഴിക്കുന്നത് പ്രശ്നമാകില്ല. എന്നിരുന്നാലും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ് ഈ ആര്‍സനിക് എന്നും എഫ്ഡിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാന്‍ ആര്‍സനിക്കിന് സാധിക്കും.

മാത്രമല്ല കൊച്ചു കുട്ടികളില്‍ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. മെര്‍ക്കുറിയെക്കാള്‍ നാലിരട്ടി അപകടകരമാണത്രേ ഈ ആര്‍സനിക്.പല തരത്തിലുള്ള ചര്‍മരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചര്‍മത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റം കാരണം കാന്‍സറിന് കാരണമാകുന്ന കാര്‍സിനോമ ടിഷ്യു ശരീരത്തില്‍ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡര്‍, ലിവര്‍ കാന്‍സറുകള്‍ക്കുള്ള സാധ്യതയുമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ചിക്കനിലെ ചില സത്യങ്ങള്‍ അറിയേണ്ടേ

Read More

sarbath


കൊച്ചി: കനത്ത വേനല്‍ച്ചൂടില്‍ വെള്ളദാഹം കൂടുതലാണ്. വെള്ളദാഹം അകറ്റാന്‍ കടകളില്‍ നിന്നും സര്‍ബത്ത് കുടിക്കുന്നവരാണ് ഇന്ന് അധികവും. സര്‍ബത്തില്‍ ഉപയോഗിക്കുന്നത് നല്ല വെള്ളമാണോ എന്നൊന്നും ആരും നോക്കാറില്ല.എന്നാല്‍ സര്‍ബത്തില്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസിട്ട വെള്ളമായിരിക്കാം.

ആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഈ കണ്ടെത്തല്‍. വേണ്ടത്ര ശുചിത്വമില്ലാത്ത വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ നിന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരത്തിലുള്ള ഐസ് ശേഖരം പിടിച്ചെടുത്തത്. ഒരു ഐസ് പെട്ടിയുമായി മാത്രമാണു പലരും കച്ചവടത്തിനിറങ്ങിയിരുന്നത്.

ക്യൂബ് ഐസുകളാണു കുടിവെള്ളത്തില്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ പലേടത്തും പെട്ടിയില്‍ പൊട്ടിച്ചിട്ട ഐസ് കട്ടകളാണ് ഉപയോഗിക്കുന്നത്.ഫ്രെഷ് ജ്യൂസിലും മറ്റ് പാനീയങ്ങളിലും ഐസിട്ട ഈ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്.തണ്ണിമത്തന്‍ ജ്യൂസ് അടക്കമുള്ളതിന്റെ എസെന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ഐസിട്ട വെള്ളം കുടിയ്ക്കുകയാണെങ്കില്‍ മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍.വൃത്തി ഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള സാഹചര്യം കണക്കിലെടുത്ത് ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ബത്തിലുള്ളത് മീന്‍ ഐസ് വെള്ളം

Read More

2016, ഏപ്രിൽ 9, ശനിയാഴ്‌ച


  • ഷാനിമോളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി കെപിസിസിയെ അറിയിച്ചു
  • കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത ആറുസീറ്റുകളില്‍ പ്രഖ്യാപനം ഇന്നുണ്ടാകും
Shani Mole


തിരുവനന്തപുരം: ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയാകും. ഷാനിമോളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി കെപിസിസിയെ അറിയിച്ചു. അന്തിമതീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ നേരത്തെ അറിയിച്ചിരുന്നു.

ദേവികുളം, കയ്പമംഗലം, ഒറ്റപ്പാലം, പയ്യന്നൂര്‍, കല്യാശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഇനിയും തീരുമാനമാകാത്തത്. ആര്‍എസ്പിക്ക് കയ്പമംഗലത്തിന് പകരം പയ്യന്നൂര്‍ നല്‍കിയേക്കും. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത ആറുസീറ്റുകളില്‍ പ്രഖ്യാപനം ഇന്നുണ്ടാകും.

കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്‍.എസ്.പി കക്ഷികളുമായി ബന്ധപ്പെട്ട ഏഴുസീറ്റിലാണ് ഇനി തീരുമാനമാവേണ്ടത്. സ്ഥാനാര്‍ഥിപ്രഖ്യാപനത്തോടെ ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കാനും ചിലയിടങ്ങളില്‍ പകരക്കാരെ രംഗത്തിറക്കാനുമാണ് കോണ്‍ഗ്രസ് ശ്രമം. കയ്പമംഗലത്ത് സ്വന്തം സ്ഥാനാര്‍ഥി പിന്മാറിയതിനാല്‍ പകരം സീറ്റിനാണ് ആര്‍.എസ്.പി നീക്കം.

കല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് സീറ്റുകള്‍ ഒഴിച്ചിട്ടാണ് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് 83 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കൂടുതല്‍ ശക്തരെ നിര്‍ത്താനായിരുന്നു ഇത്. എന്നാല്‍, പിന്നീട് ചേര്‍ന്ന യു.ഡി.എഫ് യോഗം ഇവിടെ പൊതുസ്വതന്ത്രരെ രംഗത്തിറക്കാന്‍ തീരുമാനിച്ചു.

ഒറ്റപ്പാലത്ത് ഷാനിമോള്‍ സ്ഥാനാര്‍ഥിയാകും

Read More

Kangana and Hrithik


നടന്‍ ഹൃത്വിക് റോഷനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഹൃത്വിക് മൂന്നാമതൊരു കക്ഷിക്ക് നല്‍കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ നടനെ അറസ്റ്റ് ചെയ്യണമെന്നുമാണ് കങ്കണക്ക് വേണ്ടി അഭിഭാഷകന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മുന്‍ കാമുകനെന്ന് വിളിച്ച കങ്കണയ്ക്കെതിരെ മാനനഷ്ട കേസ് ആദ്യം ഫയല്‍ ചെയ്തത് ഹൃത്വിക് ആയിരുന്നു. ഇമെയിലിലൂടെ ഹൃതിക് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കങ്കണ വാദിച്ചു. എന്നാല്‍ മെയില്‍ ഐ.ഡി താന്‍ തയ്യാറാക്കിയതല്ലെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. ഇതോടെ താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി.

ഹൃത്വിക് റോഷനെതിരെ ആരോപണവുമായി കങ്കണ റണാവത്ത്

Read More

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച



കൊളംബോ: ഭര്‍ത്താവ് വഴക്ക് പറഞ്ഞതിന് യുവതി പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടി.ശ്രീലങ്കയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായിരിക്കുന്നത്. ഒരു പ്രമുഖ കോളേജിലെ അധ്യാപികയായ യുവതി അതേ കോളേജിലെ പ്രിന്‍സിപ്പാളുമായി മാസങ്ങളായി പ്രണയത്തിലായിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭര്‍ത്താവിനോട് വഴക്കിട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെയും ജോലിക്കാരിയെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കി. തിരികെ വീട്ടിലെത്തിയ ശേഷം അധികം വൈകാതെ വീടുവിട്ട് ഇറങ്ങുകയായിരുന്നു.
വീടുവിട്ടിറങ്ങി പ്രിന്‍സിപ്പാളിന്റെ അടുക്കലേക്ക് പോയ യുവതി പ്രിന്‍സിപ്പാളിനെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവില്‍ നിന്നും കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയശേഷം പ്രിന്‍സിപ്പാളിനൊപ്പം പോവുകയായിരുന്നു. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് വഴക്ക് പറഞ്ഞതിന് പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടി

Read More

Copyright © 2014 All-In-One Information | Designed With By Blogger Templates | Distributed By Gooyaabi Templates
Scroll To Top