വ്യാജമുട്ടകള്‍ വിപണിയിലുണ്ട്, സൂക്ഷിക്കണേ
Fake Egg |
മുട്ട ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ദിവസവും ഒരു മുട്ട വച്ച് കഴിക്കുന്നവരെങ്കിലും ഉണ്ടാകുമല്ലോ. മുട്ട അമിതമായി കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷകരമാണ്. മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത വ്യാജമുട്ട നിങ്ങള്‍ കഴിച്ചിട്ടുണ്ടോ.. വിപണികളില്‍ ഇപ്പോള്‍ വ്യാജ മുട്ട വില്‍ക്കുന്നതായാണ് കണ്ടെത്തല്‍. രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമമായി ഉണ്ടാക്കുന്ന വ്യാജമുട്ടകള്‍ വിപണികളില്‍ സജീവമാണ്. വ്യാജമുട്ടകള്‍ കണ്ടാല്‍ ആരും തിരിച്ചറിയാതെ പോകുന്നു.
വ്യാജമുട്ടകള്‍ കഴിക്കുന്നതോടെ മാരകമായ അസുഖങ്ങള്‍ പിടിപ്പെടുന്നു. വ്യാജമുട്ടകള്‍ കണ്ടാല്‍ എങ്ങനെ മനസിലാക്കാം എന്നല്ലേ. വ്യാജമുട്ടകള്‍ക്ക് തിളക്കം കൂടുതലായിരിക്കും, കുലുക്കവുമുണ്ടാകും, വെള്ളക്കരു ജെല്‍ രൂപത്തില്‍ വട്ടം രൂപത്തിലാകും, മുട്ടയുടെ ഗന്ധം ഉണ്ടാകില്ല ഇതൊക്കെയാണ് വ്യാജമുട്ടകളെ തിരിച്ചറിയാനുള്ള വഴികള്‍. സാധാരണ മുട്ടകളെക്കാളും രൂപത്തിലും രുചിയിലും മാറ്റങ്ങളുണ്ടാകും.മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത വ്യാജമുട്ടകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലാണ്.
ഗ്ല്‌ളുക്കോ ലാറ്റോ, കാത്സ്യം ക്ലോറോയ്ഡ്, അലം, കളറുകള്‍, സോണിയം ഓര്‍ജിനേറ്റ്, ജലാറ്റിന്‍, തുടങ്ങിയ മാരകമായ രാസവസ്തുക്കളാണ് വ്യാജമുട്ടയില്‍ ചേര്‍ക്കുന്നത്. കരള്‍ രോഗങ്ങള്‍, മറവി രോഗങ്ങള്‍, പൊണ്ണത്തടി എന്നിവ വ്യാജമുട്ടകള്‍ കഴിക്കുന്നതോടെ പിടിപ്പെടുന്നതായാണ് കണ്ടെത്തലുകള്‍. Source: keralaobserver.com - Latest Malayalam News
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ