- തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്
- റഷ്യയിലെ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്‌കരന്റെ പേരില്‍
MOSSACK FONSECA |
ന്യൂഡല്‍ഹി: പാനമയിലെ കള്ളപ്പണ നിക്ഷേപകരുടെ പുതിയ പട്ടികയിലും മലയാളി. അഞ്ചാമത്തെ പട്ടിക പുറത്തുവിട്ടപ്പോള്‍ തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
നേരത്തെ പുറത്തുവിട്ട ലിസ്റ്റുകളില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.
ഭാസ്‌കരന്റെ പേരിലാണ് റഷ്യയിലെ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി. എന്നാല്‍ ഈ കമ്പനിയുമായി യാതൊരു ബന്ധമില്ലെന്നാണ് ഭാസ്‌കരന്‍ മാധ്യമങ്ങളെ അറിയിച്ചത്.
തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യു, പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ എന്നിവരുടേ പേരു വിവരങ്ങളാണ് നേരത്തെ പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടത്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ