കൊളംബോ: ഭര്‍ത്താവ് വഴക്ക് പറഞ്ഞതിന് യുവതി പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടി.ശ്രീലങ്കയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായിരിക്കുന്നത്. ഒരു പ്രമുഖ കോളേജിലെ അധ്യാപികയായ യുവതി അതേ കോളേജിലെ പ്രിന്‍സിപ്പാളുമായി മാസങ്ങളായി പ്രണയത്തിലായിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭര്‍ത്താവിനോട് വഴക്കിട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെയും ജോലിക്കാരിയെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കി. തിരികെ വീട്ടിലെത്തിയ ശേഷം അധികം വൈകാതെ വീടുവിട്ട് ഇറങ്ങുകയായിരുന്നു.
വീടുവിട്ടിറങ്ങി പ്രിന്‍സിപ്പാളിന്റെ അടുക്കലേക്ക് പോയ യുവതി പ്രിന്‍സിപ്പാളിനെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവില്‍ നിന്നും കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയശേഷം പ്രിന്‍സിപ്പാളിനൊപ്പം പോവുകയായിരുന്നു. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ