2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

എറണാകുളം ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വ്യാജ പ്രസ്റ്റീജ് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു


  • കതൃക്കടവിലെ മാഗ്‌നം അപ്ലയന്‍സസിലും വ്യാജ ഉത്പന്നങ്ങള്‍
  • 2540 വ്യാജ പ്രസ്റ്റീജ് ഇലക്‌ട്രോണിക് ഗ്യാസ് ലൈറ്റര്‍ പിടിച്ചെടുത്തു
Bismi Hypermarket


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്‍ഹികോപകരണ കമ്പനിയായ പ്രസ്റ്റീജ് ബ്രാന്‍ഡിന്റെ പേരില്‍ പുറത്തിറങ്ങിയ വ്യാജ ഉത്ന്നങ്ങള്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടിച്ചെടുത്തു. കലൂരിലെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ്, കതൃക്കടവിലെ മാഗ്‌നം അപ്ലയന്‍സസ് എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പ്രസ്റ്റീജിന്റെ വ്യാജപേരില്‍ ഇറക്കിയ 2540 ഇലക്‌ട്രോണിക് ഗ്യാസ് ലൈറ്ററുകളാണ് പിടിച്ചെടുത്തത്. പ്രസ്റ്റീജ് ബ്രാന്‍ഡുകളായാണ് കടയുടമകള്‍ ഇത് വിറ്റഴിച്ചിരുന്നത്. ഗുജറാത്ത് രാജ്‌കോട്ടിലെ കൃഷ്ണ ഇന്‍ഡസ്ട്രീസാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 1957-ലെ പകര്‍പ്പാവകാശ നിയമത്തിലെ 63-ാം വകുപ്പ് പ്രകാരം ടൗണ്‍ നോര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മേല്‍നടപടികള്‍ ആരംഭിച്ചു. എഫ്‌ഐആര്‍ നമ്പര്‍ 527/2016.

പ്രസ്റ്റീജ് ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ പ്രസ്റ്റീജ് സ്മാര്‍ട് കിച്ചനില്‍ നിന്നോ വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് കമ്പനി ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. പ്രസ്റ്റീജിന്റെ ഏതെങ്കിലും ഉത്പന്നത്തെപ്പറ്റി സംശയം തോന്നിയാല്‍ 08022277440 എന്ന നമ്പറില്‍ ദേശീയ സര്‍വീസ് മാനേജരെ വിവരം അറിയിക്കണമെന്നും കമ്പനി അധികൃതര്‍. കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് വ്യാജ ഉത്പന്ന നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്ന് ടിടികെ പ്രസ്റ്റീജ് ലീഗല്‍ മാനേജരും പവര്‍ ഓഫ് അറ്റോണിയുമായ ജി രമേശ് ബാബു ആരോപിച്ചു. വ്യാജ ഉത്പന്നങ്ങളുടെ ഇരകളാകരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Copyright © 2014 All-In-One Information | Designed With By Blogger Templates | Distributed By Gooyaabi Templates
Scroll To Top