മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണ് ഇന്ന് മുംബൈയില്‍ തുടക്കമാകും. ഉദ്ഘാടന മാമാങ്കങ്ങള്‍ ഇന്ന് നടക്കുമെങ്കിലും മത്സരങ്ങള്‍ക്ക് നാളെയാണ് തുടക്കമാവുക. മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. കത്രീന കൈഫ്, ജാ്ക്വിലിന് ഫെര്‍ണാണ്ടസ് അടക്കമുള്ള സിനിമാ താരങ്ങളും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും.
നാളെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്ജെയ്ന്റ്സിനെ നേരിടും.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ