- സിമന്റ് കമ്പനിയില്‍ നിന്നാണ് തൊഴിലാളികലെ തട്ടികൊണ്ടുപോയത്
- സിറിയയില്‍ ഐസ് ഭീകരര്‍ രാസായുധ പ്രയോഗം നടത്തി
Syria cement factory |
ദമാസ്‌ക്കസ്: സിറിയയില്‍ 300 പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടികൊണ്ടുപോയി. അല്‍ ബാദിയ സിമന്റ് ഫാക്ടറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ തൊഴിലാളികളടക്കമുള്ളവരെ തട്ടികൊണ്ടുപോയതായാണ് വിവരം. ദമാസ്‌കസ് ടൗണില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിമന്റ് കമ്പനിയില്‍ നിന്നാണ് തൊഴിലാളികലെ തട്ടികൊണ്ടുപോയത്. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫാക്ടറി ആക്രമിച്ചതിന് ശേഷം എയര്‍ബേസിന്‍െയും ഊര്‍ജ പ്ലാന്റിന്റെയും നിയന്ത്രണമേറ്റെടുക്കാനും ഐഎസ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകായായിരുന്നു.
സിറിയയില്‍ ഐസ് ഭീകരര്‍ രാസായുധ പ്രയോഗം നടത്തിയതായും സൂചനകളുണ്ട്. ആക്രമണത്തില്‍ അലെപോക്കിന് സമീപം 23 പേര്‍ മരിച്ചതായാണ് വിവരങ്ങള്‍. ഷെല്ലാക്രമണത്തിലൂടെയുള്ള രാസായുധ പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പ്രശ്‌നങ്ങളുണ്ട്. ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടി. പലരുടെയും നില ഗുരുതരമാണ്.
സിറിയയില്‍ മേധാവിത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഐസിസ് ആക്രമണം തുടരുന്നത്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ