ഒല ഇ-റിക്ഷ നരേന്ദ്ര മോദി അവതരിപ്പിച്ചു
ന്യൂഡല്‍ഹി: സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയില്‍ സ്വയംസംരംഭകത്വം പ്രേല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ബുക്ക് ചെയ്യുന്ന ഒല ഇ-റിക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു.
5,100 ഇ- റിക്ഷകളാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയും ഭാരതീയ മൈക്രോ ക്രെഡിറ്റും സംയുക്തമായി ഗുഡ് ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളി ല്‍ ഇറക്കിയിരിക്കുന്നത്. വരും മാസ ങ്ങളില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ഇ- റിക്ഷ പദ്ധതി വഴി, രാജ്യ ത്തെ യാത്രാസംവിധാനം ശക്തിപ്പെടുത്താനാണ് ഒല ലക്ഷ്യമിടുന്നത്. നഗരങ്ങളില്‍ ജീവിക്കുന്ന 60 ശതമാ നം ആളുകളുടെയും യാത്രക്ലേശം ചുരുങ്ങിയ ചെലവില്‍ പരിഹരിക്കുകയാണ് ഇ-റിക്ഷയുടെ ദൗത്യം.
ആയിരക്കണക്കിനു റിക്ഷാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ഒല ആരംഭിക്കുന്ന ചെറുകിട സ്വയംസംരംഭകത്വ പദ്ധതിയായ ഇ- റിക്ഷയെ പ്രധാനമന്ത്രിയുടെ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെയും നഗരവത്കരണത്തിന്റെയും ഭാ ഗമായുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമായുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഇ- റിക്ഷകള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്രദമാകുമെന്നും ഒലയു ടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജീവരാജ്ക പറഞ്ഞു.
ഇ-റിക്ഷ നിലവിലെ സൈക്കിള്‍ റിക്ഷ നിയന്ത്രിക്കുന്നതിനേക്കാള്‍ എളുപ്പമാണ്. കൂടാതെ അവരുടെ സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ ബിസിനസ് മെച്ചപ്പെടുത്താനും സാധിക്കും.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ