- ഷാനിമോളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി കെപിസിസിയെ അറിയിച്ചു
- കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത ആറുസീറ്റുകളില്‍ പ്രഖ്യാപനം ഇന്നുണ്ടാകും
Shani Mole |
തിരുവനന്തപുരം: ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന് സ്ഥാനാര്‍ഥിയാകും. ഷാനിമോളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി കെപിസിസിയെ അറിയിച്ചു. അന്തിമതീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് നേരത്തെ അറിയിച്ചിരുന്നു.
ദേവികുളം, കയ്പമംഗലം, ഒറ്റപ്പാലം, പയ്യന്നൂര്‍, കല്യാശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഇനിയും തീരുമാനമാകാത്തത്. ആര്‍എസ്പിക്ക് കയ്പമംഗലത്തിന് പകരം പയ്യന്നൂര്‍ നല്‍കിയേക്കും. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത ആറുസീറ്റുകളില്‍ പ്രഖ്യാപനം ഇന്നുണ്ടാകും.
കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്.എസ്.പി കക്ഷികളുമായി ബന്ധപ്പെട്ട ഏഴുസീറ്റിലാണ് ഇനി തീരുമാനമാവേണ്ടത്. സ്ഥാനാര്ഥിപ്രഖ്യാപനത്തോടെ ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കാനും ചിലയിടങ്ങളില്‍ പകരക്കാരെ രംഗത്തിറക്കാനുമാണ് കോണ്‍ഗ്രസ് ശ്രമം. കയ്പമംഗലത്ത് സ്വന്തം സ്ഥാനാര്‍ഥി പിന്മാറിയതിനാല് പകരം സീറ്റിനാണ് ആര്.എസ്.പി നീക്കം.
കല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് സീറ്റുകള്‍ ഒഴിച്ചിട്ടാണ് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് 83 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കൂടുതല്‍ ശക്തരെ നിര്‍ത്താനായിരുന്നു ഇത്. എന്നാല്‍, പിന്നീട് ചേര്‍ന്ന യു.ഡി.എഫ് യോഗം ഇവിടെ പൊതുസ്വതന്ത്രരെ രംഗത്തിറക്കാന്‍ തീരുമാനിച്ചു.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ