കൊച്ചി: കനത്ത വേനല്‍ച്ചൂടില്‍ വെള്ളദാഹം കൂടുതലാണ്. വെള്ളദാഹം അകറ്റാന്‍ കടകളില്‍ നിന്നും സര്‍ബത്ത് കുടിക്കുന്നവരാണ് ഇന്ന് അധികവും. സര്‍ബത്തില്‍ ഉപയോഗിക്കുന്നത് നല്ല വെള്ളമാണോ എന്നൊന്നും ആരും നോക്കാറില്ല.എന്നാല്‍ സര്‍ബത്തില്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസിട്ട വെള്ളമായിരിക്കാം.
ആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഈ കണ്ടെത്തല്‍. വേണ്ടത്ര ശുചിത്വമില്ലാത്ത വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ നിന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരത്തിലുള്ള ഐസ് ശേഖരം പിടിച്ചെടുത്തത്. ഒരു ഐസ് പെട്ടിയുമായി മാത്രമാണു പലരും കച്ചവടത്തിനിറങ്ങിയിരുന്നത്.
ക്യൂബ് ഐസുകളാണു കുടിവെള്ളത്തില്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ പലേടത്തും പെട്ടിയില്‍ പൊട്ടിച്ചിട്ട ഐസ് കട്ടകളാണ് ഉപയോഗിക്കുന്നത്.ഫ്രെഷ് ജ്യൂസിലും മറ്റ് പാനീയങ്ങളിലും ഐസിട്ട ഈ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്.തണ്ണിമത്തന്‍ ജ്യൂസ് അടക്കമുള്ളതിന്റെ എസെന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഐസിട്ട വെള്ളം കുടിയ്ക്കുകയാണെങ്കില്‍ മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍.വൃത്തി ഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള സാഹചര്യം കണക്കിലെടുത്ത് ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ