2016, ജനുവരി 13, ബുധനാഴ്‌ച

മാഗിയുടെ ഗുണനിലവാരം വീണ്ടും പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

മാഗിയുടെ ഗുണനിലവാരം വീണ്ടും പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

  • നിര്‍ദേശം നല്‍കിയത് മൈസൂരിലെ ലാബിന്

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി. മാഗിയില്‍ ഉപയോഗിക്കുന്ന ഈയത്തിന്റെയും ഗ്ലൂട്ടാമിക് ആസിഡിന്റെയും അളവ് അനുവദനീയമായ തോതിലാണോയെന്ന് പരിശോധിച്ചു അറിയിക്കാന്‍ മെസൂരിലെ ലാബിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാഗിയുടെ ഒന്‍പത് ഉത്പന്നങ്ങള്‍ക്കെതിരെ ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് 13ന് പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം. എട്ട് ആഴ്ച്ചക്കുള്ളില്‍ ലാബ് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Copyright © 2014 All-In-One Information | Designed With By Blogger Templates | Distributed By Gooyaabi Templates
Scroll To Top