മൈക്രോഫിനാന്‍സ്: ജില്ലാ നേതൃത്വങ്ങള്‍ക്കല്ലേ ഉത്തരവാദിത്തമെന്ന് കോടതി
Microfinance |
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം നടത്തുന്ന മൈക്രോഫിനാന്‍സ് ഇടപാടിലെ ക്രമക്കേടില്‍ ജില്ലാ നേതൃത്വങ്ങള്‍ക്കല്ലേ ഉത്തരവാദിത്തമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ക്രമക്കേടില്‍ സംസ്ഥാനനേതൃത്വത്തിന് എങ്ങനെ ഉത്തരവാദിത്തമുണ്ടാകുമെന്നും ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതി സംശയം പ്രകടിപ്പിച്ചത്.
Vellappally (photo credits : The frustrated Indian) |
പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോള്‍ വായ്പ കരാര്‍ ഒപ്പിട്ടത് എസ്എന്‍ഡിപി നേതൃത്വമാണെന്ന് വിഎസിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസ് വിധി പറയുന്നതിന് 20-ലേക്ക് മാറ്റി. കേസില്‍ വെള്ളാപ്പള്ളിയെ പ്രതി ചേര്‍ത്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. Source: Kerala Observer: Online Malayalam News
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ