ചിക്കന് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികള്‍. പലഹാരത്തിന്റെ കൂടെയോ ചോറിന്റെ കൂടെയോ അല്‍പം ചിക്കന്‍ കറിയുണ്ടെങ്കില്‍ ഊണ് ഉഷാര്
എന്നാല്‍, ഓരോ ചിക്കന്‍ പീസും നിങ്ങളെ കൂട്ടികൊണ്ടുപോകുന്നത് കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ ലോകത്തേക്കാണ്. ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ് കാന്‍സറിലേക്കു നയിക്കുന്നത്.
കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആര്‍സനിക് കോഴികള്‍ക്ക് നല്‍കുന്നത്. ആര്‍സനിക് ചേര്‍ന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയില്‍ വില്‍പന നടത്തുന്ന ചിക്കനില്‍ ആര്‍സനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു.
പരിശോധയനയ്ക്കായി എടുത്ത ചിക്കനില്‍ പകുതിയിലും കരളില്‍ ആര്‍സനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആര്‍സനിക് ഡ്രഗ് ആയ റൊക്സാര്‍സോണിന്റെ ഉല്‍പാദനം നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ചെറിയ അളവില്‍ ആര്‍സനിക് ആടങ്ങിയ ചിക്കന്‍ കഴിക്കുന്നത് പ്രശ്നമാകില്ല. എന്നിരുന്നാലും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ് ഈ ആര്‍സനിക് എന്നും എഫ്ഡിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാന്‍ ആര്‍സനിക്കിന് സാധിക്കും.
മാത്രമല്ല കൊച്ചു കുട്ടികളില്‍ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. മെര്‍ക്കുറിയെക്കാള്‍ നാലിരട്ടി അപകടകരമാണത്രേ ഈ ആര്‍സനിക്.പല തരത്തിലുള്ള ചര്‍മരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചര്‍മത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റം കാരണം കാന്‍സറിന് കാരണമാകുന്ന കാര്‍സിനോമ ടിഷ്യു ശരീരത്തില്‍ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡര്‍, ലിവര്‍ കാന്‍സറുകള്‍ക്കുള്ള സാധ്യതയുമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ