ഫാസ്റ്റ് ഫുഡ് മാത്രമല്ല എല്ലാത്തിലും മായം ഇങ്ങനെ പോയാല്‍ എന്ത് കഴിക്കുമെന്നാണ് മലയാളികള്‍ ചോദിക്കുന്നത്
ഫാസ്റ്റ് ഫുഡിനോടാണ് മലയാളികള്‍ക്ക് ഇപ്പോള്‍ താത്പര്യം കൂടുതല്‍. അനാവശ്യമായ ഫാസ്റ്റ് ഫുഡ് വയറ്റിലാകുന്നതോടെ പല അസുഖങ്ങളാണ് മനുഷ്യനെ തേടിയെത്തുന്നത്. ഭക്ഷണങ്ങള്‍ ആകര്‍ഷണീയമാക്കാന്‍ നിറങ്ങളും ഏറെ രുചികരമാക്കുന്നതിനായി ടേയ്‌സ്റ്റ് പൗഡറുകളും ചേര്‍ക്കുന്നു. ഫാസ്റ്റ് ഫുഡ് മാത്രമല്ല എല്ലാത്തിലും മായം ഇങ്ങനെ പോയാല്‍ എന്ത് കഴിക്കുമെന്നാണ് മലയാളികള്‍ ചോദിക്കുന്നത്.
ഫാസ്റ്റ് ഫുഡ് വയറിന് പ്രശനമുണ്ടാക്കുന്നത് കൂടാതെ വെളിച്ചെണ്ണ, പാല്‍, പച്ചക്കറികള്‍ ഇതിലും മായം കണ്ടെത്തി കഴിഞ്ഞു. മില്‍മ പാല്‍ പോലും വിശ്വാസിച്ച് വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. അത് കൂടാതെ കറികള്‍ക്കിടുന്ന മസാലകളില്‍ പോലും മായം കണ്ടെത്തിയിരിക്കുകയാണ്. മലയാളികളുടെ നാവില്‍ ഇപ്പോള്‍ ഉയരുന്നത് ഒറ്റ ചോദ്യം മാത്രം ഇങ്ങനെ പോയാല്‍ ഞങ്ങളെന്ത് കഴിക്കും.
മലയാളികളുടെ പ്രധാന വിഭവമാണ് ചിക്കന്‍. എന്നാല്‍ ഇനി മുതല്‍ ചിക്കനും ആരും കഴിക്കില്ല. കാരണം ചിക്കന്‍ കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തു കാന്‍സറിലേക്കു നയിക്കും.കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആര്‍സനിക് കോഴികള്‍ക്ക് നല്‍കുന്നത്.
ആര്‍സനിക് ചേര്‍ന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയില്‍ വില്‍പന നടത്തുന്ന ചിക്കനില്‍ ആര്‍സനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു. ദിവസവും കഴിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളില്‍ കീടനാശിനികള്‍ കലര്‍ത്തുന്നതായി കണ്ടെത്തി കഴിഞ്ഞു.
കീടനാശിനികള്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ അര്‍ബുദം ഉണ്ടാകാനും മറ്റ് പല അസുഖങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തലുകള്‍. ദിവസവും ഉപയോഗിച്ച് വരുന്ന കറി മസാലകളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി കഴിഞ്ഞു. നിറപറയുടെ കറിമസാല പൗഡറുകളില്‍ അടുത്തിടെയാണ് മായം കണ്ടെത്തിയത്.
നിറപറയുടെ പൊടികള്‍ വിപണിയില്‍ നിര്‍ത്തലാക്കിയെങ്കിലും ഇപ്പോഴും ചില കടകളില്‍ വില്‍പ്പന നടന്നു വരുന്നു. സാന്‍ വിച്ച്, ബര്‍ഗര്‍, പീസാ പോലുള്ള ജങ്ക് ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷകരമായി കണ്ടെത്തി കഴിഞ്ഞു. ഇതൊന്നും കൂടാതെ, പല ബ്രാന്റുകളുടെ പാല്‍ പൊടികളില്‍ മായം, വെളിച്ചെണ്ണയില്‍ മായം. ഇനി മായം കണ്ടെത്തുക ഏതിലാകും.കാത്തിരുന്ന് കാണാം.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ