2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി Latest Malayalam News


  • ശിക്ഷ നാളെ വിധിക്കും
  • ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി
atingal murder case




ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ 2014 ഏപ്രില്‍ 16 നു നടന്ന ഇരട്ടക്കൊലപാതകത്തില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളായ നിനോ മാത്യു(40) അനുശാന്തി(32) എന്നിവര്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. മുന്നു മണിക്ക് ശിക്ഷാ വിധിയെക്കുറിച്ചുള്ള വാദം കേള്‍ക്കും.

ഭര്‍ത്താവിന്റെ അമ്മയെയും സ്വന്തം മകളെയും കാമുകനുമായി ഗൂഢാലോചന നടത്തി അനുശ്രീ കൊലപ്പെടുത്തുകയായിരുന്നു. ആറ്റിങ്ങല്‍ ആലംകോട് തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ(57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക(4) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. വിജയമ്മയുടെ മകന്‍ ലിജീഷിന് ഗുരുതര പരിക്കേറ്റിരുന്നു. ഇയാളുടെ മൊഴിയാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. ലിജേഷിന്റെ ഭാര്യയായ അനുശ്രീയും ടെക്‌നോപാര്‍ക്കില്‍ കൂടെ ജോലിചെയ്തിരുന്ന കാമുകന്‍ നിനോമാത്യുവും ഒരുമിച്ചു ജീവിക്കുന്നതിന് വേണ്ടിയാണ് ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഒന്നാം പ്രതി നിനോമാത്യുവിന് അനുശ്രീ നല്‍കിയ ചിത്രങ്ങളടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലിജേഷിന്റെ വീട്ടില്ലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം അനുശ്രീ വീട്ടിലുണ്ടായിരുന്നില്ല. വിജയമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി ലിജേഷിനെയും വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇവിടെ നിന്നും സ്വന്തം മുറിയിലെത്തി രക്ഷപ്പെടാന്‍ ശ്രമിച്ച നിനോ മാത്യവിനെ അന്നു തന്നെ പൊലീസ് പിടികൂടി. മകളും ഭര്‍ത്താവിന്റെ അമ്മയും മരിച്ചതറിഞ്ഞിട്ടും ഇവിടെയെത്താതിരുന്ന അനുശാന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസിന് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെയും കൊലപാതക ഗൂഢാലോചനയുടെയും തെളിവുകള്‍ ലഭിച്ചിരുന്നു.

പ്രതികള്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധിക്കും.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Copyright © 2014 All-In-One Information | Designed With By Blogger Templates | Distributed By Gooyaabi Templates
Scroll To Top