പനാമ വിവാദം;ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി രാജി വച്ചു
Island Prime Minister |
ഇതേത്തുടര്‍ന്നു പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി പ്രസിഡന്റിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രസിഡന്റ് അതു നിരസിച്ചു. കുന്‍ലൂയിക്‌സന്റെ മുന്നണിയിലെ സഖ്യകക്ഷിയോടും മറ്റും ആലോചിച്ചിട്ടേ തീരുമാനിക്കൂ എന്നാണു പ്രസിഡന്റ് ഒലാവുര്‍ റാക്‌നര്‍ ക്രിംസന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് രാജി.
വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രതിപക്ഷം അവിശ്വാസം അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രി പിരിച്ചുവിടീല്‍ നീക്കം നടത്തിയത്. രാജിയാവശ്യപ്പെട്ടു തലസ്ഥാനമായ റെയ്ക്‌യാവിക്കില്‍ വലിയ പ്രകടനം നടന്നു. ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡ്‌സിലെ ഒരു കമ്പനി ഇദ്ദേഹവും ഭാര്യ അന്ന പാള്‍സ്‌ഡോട്ടിയും കൂടി 2007ല്‍ വാങ്ങിയിരുന്നു. 2009-ല്‍ അതിലെ 50 ശതമാനം ഓഹരി വെറും ഒരു ഡോളറിനു ഭാര്യക്കു കൈമാറി. അക്കൊല്ലം പാര്‍ലമെന്റിലേക്കു മത്സരിച്ചപ്പോള്‍ ഈ ഇടപാട് വെളിപ്പെടുത്തിയില്ല. ഇതാണു ജനരോഷത്തിനാധാരം.
Source: Kerala Observer : Malayalam News Portal
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ