2016, ഏപ്രിൽ 6, ബുധനാഴ്‌ച

മാഗിയില്‍ എംഎസ്ജി ചേര്‍ത്തിട്ടില്ലെന്ന് നെസ്‌ലെ സുപ്രീം കോടതിയില്‍

മാഗി സാംപിളുകള്‍ പരിശോധിച്ച റിപ്പോര്‍ട്ട് മൈസൂരിലെ ലാബ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജൂലൈ 19-ന് കോടതി വാദം തുടരും
Maggi Noodles

ന്യൂഡല്‍ഹി: ആരോഗ്യത്തിനു ഹാനികരമായ വിധത്തില്‍ മാഗി നൂഡില്‍സില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് (എംഎസ്ജി) ചേര്‍ത്തിട്ടില്ലെന്ന് നെസ് ലേ സുപ്രീംകോടതിയില്‍. സ്വാഭാവിക അളവില്‍ മാത്രമാണ് എംഎസ്ജി ചേര്‍ത്തിട്ടുള്ളത്. എംഎസ്ജി പരിശോധിക്കാനുള്ള ലാബ് സൗകര്യം ഇന്ത്യയിലില്ലെന്നും നെസ് ലേ സുപ്രീം കോടതിയില്‍.

മാഗി നൂഡില്‍സില്‍ വിശദമായ പരിശോധന നടത്തണമെന്ന ഉപഭോക്തൃ അവകാശ കമ്മിഷന്റെ ഉത്തരവിനെതിരേ നല്‍കിയ അപ്പീലിലാണ് നെസ് ലേ ഇക്കാര്യം പറഞ്ഞത്. മാഗി സാംപിളുകള്‍ പരിശോധിച്ച റിപ്പോര്‍ട്ട് മൈസൂരിലെ ലാബ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജൂലൈ 19-ന് കോടതി വാദം തുടരും.
Source: Kerala Observer

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Copyright © 2014 All-In-One Information | Designed With By Blogger Templates | Distributed By Gooyaabi Templates
Scroll To Top